സു-ദിനം

മറ്റൊരു മീനം മറ്റൊരു അത്തം
നേരം വെളുത്തൂ പരപരാ
ഗാലറിയിൽ അവളുടെ ചിത്രം
കണ്ടവൻ ചിരിച്ചു തുരുതുരാ

കരയുന്നുണ്ടവൻ്റെ ഹൃത്തം
ആ ചിത്രത്തോട് പറഞ്ഞവൻ മൊത്തം:

"വിഡ്ഢിദിനത്തിൽ പിറന്ന മദാലസ
ഇന്ന് നമ്മളെന്തൊരു നാടകാ
എന്നുമെൻ നെഞ്ചിൽ നീ താമസാ 
തരണ്ട നീയെന്നും വാടക

കയ്യിലെ മറുകും
മെയ്യിലെ പുള്ളികളും
കറുത്ത ടീഷർട്ടും ആ നീല ജീൻസും

കള കള അടുക്കളയും
മണാലിയിലെ മഞ്ഞും
തുടുത്തൊരാ കവിളും
അമേയയെന്ന കുഞ്ഞും

കണ്ടുതീർത്ത സിനിമകളും
പാടിത്തന്ന പാട്ടുകളും
അതിനേക്കാൾ വെല്ലുന്ന
നിൻ്റെ മൊഴികളും

നീ തന്ന ചിരികളും
നീ തന്ന സ്നേഹവും
പുള്ളിപ്പശുവിന്റെ കുഞ്ഞിക്കുശുകളും

ഒന്നും മറക്കില്ല ഞാൻ
സ്റ്റിൽ യുവർ ബിഗ് ഫാൻ
നീ വേറെ ലെവൽ മാൻ
ഹാപ്പി പിറന്നാൾ മേരി ജാൻ"
 
അടച്ചു വെച്ചവൻ ആ ചിത്രം
കണ്ണീരിൽ മുങ്ങിയ ചിത്തം

ഒരു കാലത്തവർ വസുന്ദര
പക്ഷേ ഇന്നവർ രണ്ടും അപരരാ

Comments