മഴ തന്നെ
അന്നൊരു സായാഹ്നം.
ആരും കാണാതെ അവളെനിക്കൊരു പനിനീർ പൂ തന്നു.
പൂ തന്ന കൈകളിൽ കണ്ടൂ രണ്ടുതുള്ളി,
മഴയെന്ന് ഞാൻ, വിയർപ്പെന്നവൾ.
രുചിച്ചു നോക്കി,
ഉപ്പുരസമില്ല.
മഴ തന്നെ.
പിന്നൊരു സായാഹ്നം.
കേരളം മുങ്ങി, വയനാട് ഏകയായി,
മലബാർ മരവിച്ചു, നിലമ്പൂർ നിലച്ചു.
മഴ തന്നെ.
മണ്ണിനടിയിൽ നിന്നൊരു ദേഹം ലഭിച്ചു,
അതിലും കണ്ടു അതേ കൈകൾ.
നനവുണ്ടായിരുന്നു.
രുചിച്ചു നോക്കി,
ഉപ്പുരസമില്ല.
മഴ തന്നെ.
Comments
Post a Comment