"ഇജ്ജ് എന്തിനാ പിന്നെങ്ങട്ട് പോന്നത്?"
ഈ സംഭവവും എനിക്കുണ്ടയതല്ല, എന്റെ വേറൊരു സുഹൃത്തിനുണ്ടയതാണ്. ഇതിനു മുമ്പത്തെ പോസ്റ്റി ലേത് പോലെ ഇതിലും ഞാന്‍ എന്ന സൂത്രവാക്യം "എന്റെ സുഹൃത്ത്' എന്നതിന് തുല്യമാണ്.(ഞാന്‍=എന്റെ സുഹൃത്ത്).
സംഭവം നടക്കുന്നത് എന്റെ തൊട്ടുമുമ്പത്തെ പോസ്റ്റില്‍ പരാമര്‍ശിച്ച അതേ സ്ഥലത്ത്, അതേ സ്കൂളിനു സമീപത്തെ ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ്. ആദ്യമേ അവിടേക്ക് പോകാതെ ആ ദിവസത്തിന്റെ തുടക്കം മുതല്‍ പറയാം.
ആ ദിവസം; കൃത്യമായി പറഞ്ഞാല്‍ ജൂലൈ മാസത്തിലെ ഒരു ശനിയാഴ്ച, അന്ന് ഞാന്‍ എണീറ്റത് കഠിനമായ പനിയുടെയും ക്ഷീനതിന്റെയും ലോകത്തെക്കായിരുന്നു...
ഉദ്ദേശം ഒരു പതിനൊന്നു മണിയായിക്കാണും, പരപരാ വെളുത്ത പകല്‍;ഞാനെന്ന ഇതിഹാസം മുറ്റത്തൂടെ ഉലാത്തുകയായിരുന്നു..
ആ ഉലാത്തല്‍ മാത്രമേ എനിക്കോര്‍മയുള്ളൂ, കണ്ണ് തുറന്നപ്പോള്‍ ഞാന്‍ കട്ടിലില്‍ കിടക്കുകയായിരുന്നു...
അതെ, ചെറുപ്പത്തില്‍ വാരിക്കോരി മുള്ളിയ അതേ കട്ടിലില്‍ തന്നെ...
ആ കട്ടിലിലങ്ങനെ കിടന്ന് ഞാന്‍ ആ തിരിച്ചുവരാത്ത ഓര്‍മ്മകള്‍ അയവിറക്കുകയായിരുന്നു. അപ്പോഴാണ് സൂര്യ ടിവിയിലെ മമ്ത ചേച്ചിയെപ്പോലെ "കയ്യില്‍ ഒരു ചായാ, ആര് യൂ റെഡി?" എന്ന് ചോദിച്ച് കയ്യില്‍ ഒരു ഗ്ലാസ് കട്ടനുമായി എന്റെ മാതാജി കടന്നുവരുന്നത്.
"ആ ക്ഷീണമല്ലെ, മധുരമുള്ള ഒരു ചായ കുടിച്ചുകളയാം" എന്ന് കരുതി ആ ഗ്ലാസ് പിടിച്ചുവാങ്ങി കാടിവെള്ളം കണ്ട 'പജ്ജി'നെപ്പോലെ ഞാന്‍ മോന്തിക്കുടിക്കാന്‍ തുടങ്ങി. എന്നാല്‍ വളരെ വൈകിയാണ് ഞാന്‍ ആ സത്യം മനസിലാക്കിയത്, ആ ചായയ്ക്ക് മധുരമായിരുന്നില്ല, മറിച് ഉപ്പും നാരങ്ങാനീരും കൂടി ചേര്‍ത്ത ഒരു മിശ്രിതമായിരുന്നു എന്ന്.
മനസില്ലാമനസ്സോടെയാണെ
എനിക്കില്ലാത്ത ആ സാധനം എങ്ങനെ കെട്ടു എന്ന് ചിന്തിച്ച് അധികം തലപുണ്ണാക്കാൻ ഞാൻ നിന്നില്ല. പോയി നന്നായി ഫുഡടിച്ചു.
പിന്നീട് ഞാന്‍ ഒരു തവണ ശർദിക്കുകയും ഒരു തവണ കൂടി ഭക്ഷണം കഴിക്കുകയും ചെയ്തു.
വീണ്ടാമതും ശർദിൽ വരുന്നതിന് മുമ്പ് ഞാന്‍ ഹോസ്പിറ്റലില്‍ പോവാന്‍ തീരുമാനിച്ചു.
അങ്ങനെ അയവിറക്കാനുള്ള വിലപ്പെട്ട സമയം പാഴാക്കി ഞാന്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തി. അവിടെ ഞാന്‍ കണ്ട കാഴ്ച, ചാണ്ടി സാറിന്റെ ജനസമ്പര്‍ക്ക പരിപാടിക്ക് പോലും കാണാത്തത്ര നീണ്ട ജനം..!.അത്രയും നേരം അയവിറക്കി ഉണ്ടാക്കിയ ഊര്‍ജം മുഴുവന്‍ ഒറ്റയടിക്ക് തീര്‍ന്നുപോയി.
ഏതായാലും വന്നു, ഇനി നിന്നുകളയാം എന്ന് തന്നെ ഞാന്‍ തീരുമാനിച്ചു..ഞാന്‍ അങ്ങനെ തോറ്റു കൊടുക്കുന്ന സൈസ് അല്ല, ഞാന്‍ എം എം മണിയുടെ ആളാ; ചിലപ്പോ വെട്ടും ചിലപ്പോ കുത്തും...
ആ നിര്‍ത്തത്തിനിടയില്‍ എന്റെ ഇപ്പുറത്തുള്ള സ്ത്രീകളുടെ സംഭാഷണത്തിലായി എന്റെ ശ്രദ്ധ..
സ്ത്രീ 1 :"ചത്ത എലിയാത്തരെഡീ, ചത്ത എലി.."
സ്ത്രീ 2 :"എന്താപ്പൊലേ മന്സന്മാരൊക്കെ ഇങ്ങനെ ആയാല്‍..."
സ്ത്രീ 1 :"ആ ഞമ്മളിപ്പോ എന്ത്ത്താ കാട്ടാ, ഒല്ക്കൊക്കെ എന്തും ആവാലോ"
സ്ത്രീ 1 :"ചത്ത എലിയാത്തരെഡീ, ചത്ത എലി.."
സ്ത്രീ 2 :"എന്താപ്പൊലേ മന്സന്മാരൊക്കെ ഇങ്ങനെ ആയാല്‍..."
സ്ത്രീ 1 :"ആ ഞമ്മളിപ്പോ എന്ത്ത്താ കാട്ടാ, ഒല്ക്കൊക്കെ എന്തും ആവാലോ"
കുറെ കഴിഞ്ഞപ്പോളാണ് എനിക്ക് മനസിലായത് അവര്‍ സംസാരിക്കുന്നത് മറ്റൊന്നിനേം കുറിച്ചല്ല, നമ്മുടെ ഷവർമ്മയെ കുറിച്ചാണെന്ന്.
അങ്ങനെയങ്ങനെ അല്ലറ ചില്ലറ പരിപാടികളുമോ ക്കെയായി നേരം കയ്ച്ചുന്നതിനിടയില്‍ ഡോക്ടറുടെ മുറിയുടെ വാതില്‍ തുറന്ന് ഒരു "22 ഫീമെയ്ല്‍" പുറത്തുവന്ന് എന്റെ മനോഹരമായ നാമം ആവര്‍ത്തിച്ചു. ആ വിളി കേട്ട് ഞാന്‍ കുറച്ച് ജാടയോടെ എണീറ്റ് ചെന്നു വൈദ്യരുടെ മുറിയില്‍ കയറി..എന്നിട്ട് മസിലും പിടിച്ച് അവിടെയുണ്ടായിരുന്ന കസേരയില്‍ ചാടിക്കയറി ഇരുന്നു.
കണ്ടാല്‍ ഉര്‍വശിയെപ്പോലെയായിരുന്നു ആ ഡോക്ടര്‍. ഹോട്ടല്‍ ആണെന്ന് കയറി ഹോസ്പിറ്റലില്‍ കയറിയ പോലായിരുന്ന എന്നോട് ഡോക്ടര്‍: " എന്തുണ്ട് മോനെ?"
അവരുടെ ആ 'മോനെ' വിളിയില്‍ത്തന്നെ ഒരു പന്തികേട് ഞാന്‍ ഫീല്‍ ചെയ്തിരുന്നു..എങ്കിലും മസില് ഞാന്‍ വിട്ടില്ല.
അപ്പോള്‍ ഞാന്‍ : "രാവിലെ ഫയങ്കര തലവേദനയും പനിയുമായിരുന്നു ഡോക്ടറെ.."
ഡോക്ടര്‍ :"എന്നിട്ട്?"
ഞാന്‍ : "ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ അറിയിച്ചതനുസരിച്ച് രാവിലെ ഒരു പതിനൊന്ന് മണിക്ക് ഞാന്‍ തലചുറ്റി വീണു. പിന്നീട് ഒരു ഒന്നര വരെ ഭയങ്കര ക്ഷീണമായിരുന്നു. പിന്നീട് എന്റെ ഉമ്മ കട്ടൻചായയിൽ ഉപ്പിട്ട് തന്നു. അത് കുടിച്ച് കിടക്കുകയായിരുന്നു.."
കൃഷ്ണനും രാധയും സിനിമ കാണുന്ന പോലെ "ശ്രദ്ധിച്" ഇരിക്കുകയായിരുന്നു ഡോക്ടര്‍: "എന്നിട്ട് അത് കുടിച്ചിട്ട് മാറിയോ?"
അപ്പോള്‍ ഞാന്‍: "അത് കഴിച്ചിട്ട് സുഖമുണ്ട്.."
അപ്പോഴാണ് നമ്മുടെ ഡോക്ടര്‍ എടുത്തടിക്കുന്ന പോലെ ചോദിക്കുന്നത്: "പിന്നെ എന്തിനാടാ ഇജ്ജ് ഇങ്ങട്ട് പോന്നത്? "
അപ്പോഴാണ് നമ്മുടെ ഡോക്ടര്‍ എടുത്തടിക്കുന്ന പോലെ ചോദിക്കുന്നത്: "പിന്നെ എന്തിനാടാ ഇജ്ജ് ഇങ്ങട്ട് പോന്നത്? "
ഈ ഡയലോഗ് കേട്ടതും അവരുടെ ചിറി നോക്കി ഒന്ന് കൊടുക്കാനായിരുന്നു എനിക്ക് തോന്നിയത്.
പക്ഷെ സൗത്ത് ഇന്ത്യയിലെ 'ഇംഗ്ലീഷ്' സംസാരിക്കുന്ന ആ ഡോക്ടറെ തൊട്ടാല്‍ മഹിളാസമാജവും ഫാന്‍സ് അസോസിയേഷന്‍കാരും ഇളകിവരുമെന്ന് അറിയാമായിരുന്ന ഞാന്‍ അടങ്ങി ഇരിക്കുകയായിരുന്നു. മെലാറ്റൂരിയന്‍ രക്തം തിളച്ചു മറിയുകയായിരുന്നു.
ശർദിച്ചതിനാണ് ഞാന്‍ വന്നതെങ്കിലും അതൊക്കെ ഈ വാക്കുകള്‍ കേട്ടതോടെ ഞാന്‍ മറന്നിരുന്നു. അവസാനം മുന്നും പിന്നും നോക്കാതെ ഞാന്‍ ഇറങ്ങിപ്പോന്നു..
പിന്നീട് ഇരുന്ന് ആലോചിച്ചപ്പോള്‍ എനിക്ക് മനസ്സിലായി എനിക്ക് അവിടെപ്പോകണ്ട ഒരു കാര്യവുമില്ലായിരുന്നു എന്ന്. അങ്ങനെ പി ബി യില്‍ ചെന്ന് അടി വാങ്ങിയ അച്ചുമാമന്റെ ഗതിയായിപ്പോയി എനിക്ക്. എന്തായാലും ഞാന്‍ ഇറങ്ങിപ്പോന്നപ്പോള്‍ ഒരു കാര്യം തീരുമാനിച്ചു..ഇത് ആസ്പദമാക്കി ഒരു "ബ്ലോഗ് പോസ്റ്റ്" പോസ്റ്റണം എന്ന് ..
ശർദിച്ചതിനാണ് ഞാന്‍ വന്നതെങ്കിലും അതൊക്കെ ഈ വാക്കുകള്‍ കേട്ടതോടെ ഞാന്‍ മറന്നിരുന്നു. അവസാനം മുന്നും പിന്നും നോക്കാതെ ഞാന്‍ ഇറങ്ങിപ്പോന്നു..
പിന്നീട് ഇരുന്ന് ആലോചിച്ചപ്പോള്‍ എനിക്ക് മനസ്സിലായി എനിക്ക് അവിടെപ്പോകണ്ട ഒരു കാര്യവുമില്ലായിരുന്നു എന്ന്. അങ്ങനെ പി ബി യില്‍ ചെന്ന് അടി വാങ്ങിയ അച്ചുമാമന്റെ ഗതിയായിപ്പോയി എനിക്ക്. എന്തായാലും ഞാന്‍ ഇറങ്ങിപ്പോന്നപ്പോള്‍ ഒരു കാര്യം തീരുമാനിച്ചു..ഇത് ആസ്പദമാക്കി ഒരു "ബ്ലോഗ് പോസ്റ്റ്" പോസ്റ്റണം എന്ന് ..
I like your post... Keep it up and write more..
ReplyDeleteBest wishes....
(An old friend of Ajay Murali you may know him)
" സൗത്ത് ഇന്ത്യയിലെ 'ഇംഗ്ലീഷ്' സംസാരിക്കുന്ന ആ ഡോക്ടറെ തൊട്ടാല്‍ മഹിളാസമാജവും ഫാന്‍സ് അസോസിയേഷന്‍കാരും ഇളകിവരുമെന്ന് അറിയാമായിരുന്ന ഞാന്‍ അടങ്ങി ഇരിക്കുകയായിരുന്നു.."
ReplyDeleteഎന്നാലും ഇത്രയ്ക്ക് വേണ്ടായിരുന്നു...
രാഷ്ട്രിയം, സിനിമ, ആനുകാലിക സംഭവങ്ങള്‍ എല്ലാം ഒരുമാലയില്‍ കോര്‍ത്തിണക്കിയിരിക്കുന്നു.കിടിലനല്ല കിടിലോല്‍ കിടിലം
ReplyDeleteThis comment has been removed by the author.
ReplyDeleteNiroopikkano varnikkano onnum ariyilla,, enthaayalum enik ishtapettu....keep writing ma dear bro..
ReplyDeleteതുടക്കം നല്ല രസമായി വന്നതായിരുന്നു .ഒടുക്കം ഒന്നുമില്ലതായി പോയി .പിന്നെ അനുഭവങ്ങള്‍ അല്ലെ ,,അങ്ങിനെ പോകട്ടെ ആശംസകള്‍
ReplyDeleteഈ സംഭവവും എനിക്കുണ്ടയതല്ല, എന്റെ വേറൊരു സുഹൃത്തിനുണ്ടയതാണ്. ഇതിനു മുമ്പത്തെ പോസ്റ്റി ലേത് പോലെ ഇതിലും ഞാന്‍ എന്നാ സൂത്രവാക്യം "എന്റെ സുഹൃത്ത്' എന്നതിന് തുല്യമാണ്.(ഞാന്‍=എന്റെ സുഹൃത്ത്). .
ReplyDelete###
ഇത് ഓരോ പോസ്റ്റിലും ആവര്‍ത്തിക്കേണ്ട... ഒരു കല്ല് കടിയാണ്..:)
വേറെ കുഴപ്പം ഒന്നും ഇല്ല...
നല്ല ഒരു ക്ലൈമാക്സ് ഭാവനയില്‍ ഉണ്ടാക്കി എടുത്താല്‍ ഉഗ്രന്‍ ആകുമായിരുന്നു...
അടുത്ത പോസ്റ്റില്‍ അക്കാര്യങ്ങള്‍ ശ്രദ്ധിക്കുക....
എനിക്ക് ഇഷ്ടട്ടപെട്ടു ഈ ഡോക്ടര്‍ ബ്ലോഗ് .............ആശംസകള്‍ ...വീണ്ടും വരാം
ReplyDeleteഇത്രയ്ക്ക് വേണ്ടായിരുന്നു...
ReplyDelete