ഒരു മൊട്ടക്കഥ
ഒരു ഞായറാഴ്ച, സമയം ഉച്ച; ഉച്ചര; ഉച്ചേമുക്കാല്‍ ആയിട്ടുണ്ടാവും..
കൈത്തരിപ്പ് മാറാത്ത പ്രായവും പരീക്ഷാ അവധിയും ഒരുഗ്രന്‍ കല്യാണത്തിന് പോയി തട്ടിവന്നതിന്റെ ക്ഷീണത്തിലും ആയിരുന്നതിനാല്‍ എന്തെങ്കിലും "വസീകരണം" ചെയ്യാന്‍ എന്റെ "ഹൃദയം(അങ്ങനെയൊന്നുണ്ടോ എന്നെനിക്കറിയില്ല)" തുടിച്ചു...അങ്ങനെ വീട് മുഴുവന്‍ തിരഞ്ഞതിനു ശേഷം ഒരു മൊബൈല്‍ കയ്യില്‍ കിട്ടി..
പിന്നെ ആ മൊബൈല്‍ കൊണ്ട് എന്ത് ചെയ്യണം എന്നായി ചിന്ത..
പെട്ടെന്ന് മനസ്സില്‍ ലഡ്ഡു പൊട്ടി..ആ മൊബൈല്‍ കയ്യിലെടുത്ത് ഞാന്‍ ഇങ്ങനെ ടൈപ്പ് ചെയ്തു :"ഹഹ..എല്ലാവരും കേള്‍ക്കുവിന്‍ ഞാന്‍ മൊട്ടയടിച്ചു..:-)", എന്നിട്ട് എന്റെ എല്ലാ കൂട്ടുകാര്‍ക്കും ആ സന്ദേശം അയച്ചു..
ചില മറുപടിസന്ദേശങ്ങള്‍ കിട്ടി: "തന്നെ?" "നന്നായി ഡാ" എന്നിങ്ങനെ..
അങ്ങനെ എല്ലാരേം മണ്ടന്മാരക്കിയ സന്തോഷത്തില്‍ മേലാറ്റൂര്‍ ഷാജി മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ മാമാങ്കം കാണുവാന്‍ വേണ്ടി ഞാന്‍ മേലാറ്റൂരിലെക്കിറങ്ങി..
മണിക്കൂറുകളോളം നീണ്ടുനിന്ന ഫൈനല്‍ മത്സരം കണ്ടതിനു ശേഷം അല്പസ്വല്പം കൂക്കിവിളികളും മുക്രയിടലും ചെയ്ത് ഞാന്‍ വിജയികളുടെ കൂടെ അങ്ങനെ നടക്കുകയായിരുന്നു..
നടത്തത്തിനിടയില്‍ ചുറ്റും നോക്കിയ ഞാന്‍ ആള്‍ക്കൂട്ടത്തിനിടയില്‍നിന്നും "പത്ത് കണ്ണുകള്‍" എന്നെ തേടി വരുന്നത് ശ്രദ്ധിച്ചു..
സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസ്സിലായി ആ കണ്ണുകളുടെ ഉടമസ്ഥര്‍ ഞാന്‍ നേരത്തെ മണ്ടന്മാരാക്കിയ ബുദ്ധിമാന്മാരാണെന്ന്..
അവരെ കാണാതെ ഞാന്‍ മെല്ലെ "അവുങ്ങാന്" നോക്കി, അവര്‍ പുറകെ വരുന്നത് കണ്ടപ്പോള്‍ ഞാന്‍ പത്തൊന്‍പതാം അടവെടുത്തു; "ഓട്ടം"..
ഉസൈന്‍ ബോള്‍ട്ട് പോലും ഓടാത്ത സ്പീഡില്‍ ഓടിയെങ്കിലും അവന്മാര് എന്നെ പിടിച്ചു..
അവന്മാര് എന്റെ മൊട്ടത്തല കാണാന്‍ വേണ്ടി എന്റെ വീട്ടില്‍ പോയി വരുന്ന വഴിയാണ്..
ഞാന്‍ മുണ്ഡനം ചെയ്തിട്ടില്ല എന്നാ സത്യം വളരെ പകയോടെയും ദുരുദ്ദേശത്തോടെയും ആ തെണ്ടികള് മനസ്സിലാക്കിയിരുന്നു..
ആ ദുരുദ്ദേശം എന്നെക്കൊണ്ട്പോയി മൊട്ടയാക്കല് ആയിരുന്നുവെന്ന് പിന്നീടെനിക്ക് മനസ്സിലായി..
എന്റെ ടീം കളി ജയിച്ചതിന്റെ സന്തോഷത്തിലായിരുന്ന ഞാന്‍ പിന്നെ എന്റെ എല്ലാമെല്ലാമായിരുന്ന "ചുരുണ്ട മുടി" പോവുന്നതിന്റെ ആഘാതത്തിലായിരുന്നു..
പിറവത്ത് തോറ്റ എം.ജെ സാറിനെപ്പോലെ ഞാന്‍ നിരാശനായി ഇരുന്നു..
ആ ഇരുത്തത്തിനിടയില്‍ ഞാന്‍ കണ്ടു; എന്റെ തലയെ ലക്ഷ്യമാക്കി വരുന്ന ആ ബാര്‍ബറെ..
ജനിച്ചിട്ട് ഇതുവരെ മുഴുവനായി നനഞ്ഞിട്ടില്ലാത്ത എന്റെ പ്രിയതലമുടി ആ കരാളഹൃദയന് നനച്ചു..
അതിനുശേഷം അച്ചുമാമന്റെ ജെ.സി.ബികള്‍ മൂന്നാറില്‍ കാട്ടിക്കൂട്ടിയതുപോലെ അദ്ധേഹത്തിന്റെ ബ്ലേഡും കത്തിയും എന്റെ സുന്ദരമായ മുടി ഓരോന്നായി അറുത്തുമാറ്റാന്‍ തുടങ്ങി..
കാന്തപുരത്തിന്റെ മുടിയെക്കാളും എന്റെ മുടി എനിക്ക് പ്രിയപ്പെട്ടതായിരുന്നു..
മിനിട്ടുകള്‍ക്ക് ശേഷം എന്റെ തലയെത്തേടി കണ്ണാടിയില്‍ നോക്കിയ ഞാന്‍ കണ്ടത് എ.കെ.ആന്റണി സാറിന്റെ തലപോലെ വിജനമായ ഒരു തലയായിരുന്നു..
അവസാനം എല്ലാം കഴിഞ്ഞ് പുറത്തിറങ്ങാന്‍ നിന്നപ്പോളാണ് ഓര്‍ത്തത്; കൂലി കൊടുത്തിട്ടില്ല..
ബാര്‍ബര്‍ ചേട്ടന്റെ കൂലി എന്റെ കൂട്ടുകാര്‍ കൊടുക്കുമെന്ന് കരുതിയ ഞാന്‍ അവരെ നോക്കി..
അപ്പോള്‍ ഞാന്‍ കണ്ട കാഴ്ച!.. "എല്ലാ തെണ്ടികളും, എന്തിന് എന്റെ ബെസ്റ്റ് ഫ്രണ്ടും ബൈക്കിന്മേല് കയറി ഇരുന്ന് എന്നോട് ബാര്‍ബറെ സെറ്റില്‍ ചെയ്ത് വരാന്‍ പറയുന്നു"..
" യൂ റ്റൂ ബ്രൂട്ടസന്മാരെ", ഞാന്‍ മനസ്സില്‍ വിളിച്ചു..
അങ്ങനെ ഞാന്‍ മൊട്ടത്തല മറക്കാന്‍ ഒരു തൊപ്പി വാങ്ങി, അതിന്റെ ബാലന്‍സ് പണവുമായി ആ ബ്രൂട്ടസന്മാര് ബേക്കറിയിലേക്ക് കയറിയത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളൂ..അപ്പോഴേക്കും ഞാന്‍ ദരിദ്രനായിക്കഴിഞ്ഞിരുന്നു..
=========================================================================
കല്ലുമണി: "ഈ കഥയില്‍ പറഞ്ഞതില്‍ എന്തെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍(എന്റെ കൂട്ടുകാരെയൊഴികേ) ഞാന്‍ ക്ഷമ ചോദിക്കുന്നു.."
കല്ലുമണി രണ്ട്: "ഇതെന്റെ ആദ്യത്തെ പോസ്റ്റാണ്..തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കുക.."
superb dude...really osm...
ReplyDeleteനല്ല അനുഭവം ഇനിയും കൂട്ടുകാര്‍ മോട്ടയടിപ്പിക്കട്ടെ എന്നാശംഷിക്കുന്നു...എന്നാലെങ്കിലും തല വെള്ളം നനയുമല്ലോ.....
ReplyDeleteഎഴുത്തും ഉഗ്രനായിട്ടുണ്ട് .......ഇനിയും കുറെ എഴുതാന്‍ കയിയുമാരകട്ടെ എന്ന്ആശംശിക്കുന്നു
.
@പര്വീന്, നന്ദിയുണ്ട്ട്ടോ
ReplyDelete@കുഞ്ഞുട്ടിക്ക, ഇനി മൊട്ടയടിക്കണേല് ആദ്യം മുടി വരണ്ടേ..ഹാ വന്നിട്ട് നോക്കാം..
ReplyDeleteനല്ല വാക്കുകള്‍ക്ക് നന്ദി..
kollamm
ReplyDeleteനന്ദി സമാധാനത്തിന്റെ വക്താക്കളെ..വളരെ നന്ദി..
Deletekollamm
ReplyDeleteanakk angane thanne venam..............njananenkil anne thallikonnene
ReplyDeleteനന്നായിട്ടുണ്ട് ...ഹാസ്യാത്മകമായ ഒരു കഥ. ഒരു വിധം നല്ല എഴുത്ത് ആദ്യ പോസ്ടാനെന്നു പറഞ്ഞുവല്ലോ....എഴുതുക...എല്ലാ വിധ ആശംസകളും നേരുന്നു...
ReplyDeleteKoya olippuzha.
ninakk anubavangal undaakkaaan njangal venam.,....shesham BRUTUS aavaanum njagal venam allledaaa "muttayude motttey"..............
ReplyDeleteഎഴുത്ത് നന്നായി..അവസാനം വരെ ഒറ്റയടിക്ക് വായിച്ചു നോക്കാന്‍ ഉള്ള ആകര്‍ഷണം ഉണ്ട് .കൂടുതല്‍ വായിക്കാന്‍ കാത്തിരിക്കുന്നു... `
ReplyDeleteI appreciate u brother ( if u r a 15 year old boy)...vaseekaranangal thudaratte...
ReplyDeletevery good keep it up.
ReplyDeleteമൊട്ടയടിച്ചപ്പോള്‍ പുറത്തു വന്നതാണോ ഈ ബ്ലോഗ്??
ReplyDelete